ഗണേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യത്തിൽ യുഡിഎഫ് മാർച്ച്‌ 19ന്

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തും. ക്രിമിനൽ ഗൂഡലോചനയിൽ ഉൾപ്പെട്ടയാൾ എം.എൽ.എ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. സെപ്റ്റംബർ 19ന് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലേക്കാണ് മാർച്ച്‌.

വിവാദങ്ങൾക്കിടയിലും എൽഡിഎഫ് ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ മറുപടിയില്ലെന്നും ഹസ്സൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top