ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.

ബിവറേജസ് കോർപറേഷനിൽ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്കാണ് ബോണസ് ലഭിക്കുക. ഓണം അഡ്വാൻസ് 35,000 രൂപയാണ്. 7 തവണകളായി ഈ തുക തിരിച്ചു പിടിക്കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നവർക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബവ്‌കോ ആസ്ഥാനത്തും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ഓണത്തിനു ഫെസ്റ്റിവൽ അലവൻസായി ലഭിക്കും.

അതേസമയം, സപ്ലൈകോയിൽ 24,000 രൂപ വരെ പ്രതിമാസ ശമ്പളമുളള സ്ഥിരം ജീവനക്കാർക്ക് 8.33% ബോണസ് അനുവദിക്കാൻ മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

ബോണസിന് അർഹരല്ലാത്ത സ്ഥിരം, ഡപ്യൂട്ടേഷൻ ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. ദിവസവേതന, കരാർ ജീവനക്കാർക്ക് 3750 രൂപയാണ് ബോണസ്.

സ്ഥിരം ജീവനക്കാർക്ക് 25000 രൂപ ഓണം അഡ്വാൻസ് ആയി നൽകും. എൻഎഫ്എസ്എയിലും മറ്റ് ഓഫിസുകളിലും ജോലി ചെയ്യുന്ന കാഷ്വൽ ലേബർമാർക്ക് 1210 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top