ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; പാലക്കാട്ടെ ഓണാഘോഷം ദുരന്തമായി
September 14, 2024 5:31 PM

ഓണാഘോഷത്തിനിടെ സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് മരിച്ചത്. ഇഡ്ഡലി തൊണ്ടയില്‍ കുടങ്ങുകയായിരുന്നു.
കൂടുതല്‍ ഇഡ്ഡലി തിന്നുന്നവര്‍ക്ക് സമ്മാനം എന്നായിരുന്നു സംഘാടകര്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത സുരേഷ് ഇഡ്ഡലി വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here