കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മ ഒരുക്കിയ പൂക്കളമാണ് പത്തനംതിട്ട സ്വദേശിനി സിമി നായര്‍ നശിപ്പിച്ചത്. ശനിയാഴ്ചയാണ് കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. എന്നാല്‍ കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ മുഴുവന്‍ ചവിട്ടി നശിപ്പിച്ചു. കൂടാതെ പൂക്കളം ഇട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ താമസക്കാര്‍ പോലീസില്‍ പരാതി നല്‍കി. സമ്പിഗെഹള്ളി പൊലീസ് യുവതിക്കെതിരെ കേസെടുത്തു. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 7 വര്‍ഷമായി ഇവിടെ മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. ഇതാണ് പ്രകോപനം ഒന്നും ഇല്ലാതെ യുവതി അലങ്കോലമാക്കിയത്.

പൂക്കളം നശിപ്പിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top