ഓണത്തിന് ഓളം തീർക്കാൻ സുരാജും വിനായകനും; സസ്പെൻസ് നിറച്ച് ‘തെക്ക് വടക്ക്’ സിനിമയുടെ ആദ്യ പോസ്റ്റർ

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകവേഷങ്ങളില്‍ ഒന്നിക്കുന്ന ‘തെക്കു വടക്ക്’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസിലുള്ള ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. പ്രായമുള്ള ആളുകളുടെ ലുക്കിലാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. #കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് സിനിമയെ സംബന്ധിച്ച് അണിയർ പ്രവർത്തകർ നൽകുന്ന നൽകുന്ന സൂചന. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രജനീകാന്ത് ചിത്രമായ ജയിലറിൽ വിനായകന്റെ ഡാൻസ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സിനിമയുടേതായി ആമുഖ വീഡിയോകളും നേരത്തേ ഇറങ്ങിയിരുന്നു. സുരാജും വിനായകനും പോരടിച്ചു കൊണ്ട് പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോകളാണ് പുറത്തുവിട്ടിരുന്നത്.

ALSO READ: http://ബംഗാളി നായരുടെ ചായക്കടയിൽ തമ്മിലിടഞ്ഞ് വിനായകനും സുരാജും; ‘തെക്ക് വടക്ക്’ ടീസര്‍ എത്തി

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. അരിമില്ല് ഉടമ ശങ്കുണ്ണിയുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി കോമഡി വേഷങ്ങൾ കാര്യം ചെയ്യുന്ന പുതിയ താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം ചിത്രത്തില്‍ എത്തുന്നത്.

ALSO READ: http://കഥകളുടെ വസന്തകാലത്തേക്ക് സിനിമയെ തിരികെ കൊണ്ടുവരാൻ അഞ്ജന ടാക്കീസ് – വാർസ് സ്റ്റുഡിയോസ്

നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി.എ.ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.

ALSO READ: http://മീശ’ കഥാകാരൻ എസ്.ഹരീഷിൻ്റെ പുതിയ രചന; നിർമാണം അൻജന ഫിലിപ്പ് – വി.എ.ശ്രീകുമാർ; ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ സിനിമ തുടങ്ങുന്നു

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ഈ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി.സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയി തോമസ്, വി.ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകള്‍. മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top