ഓണത്തിന് മലയാളികളെ പിഴിയാന്‍ കെഎസ്ആര്‍ടിസിയും; ഈടാക്കുക പ്രത്യേക നിരക്ക്; കൂട്ടിയത് 600 രൂപയോളം

ഓണത്തിന് സ്വകാര്യ ബസുകളിലെ പിഴിച്ചില്‍ ഒഴിവാക്കി നാട്ടിലെത്താന്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് ഇരുട്ടടി. കെഎസ്ആര്‍ടിസിയും നിരക്കുകള്‍ കുത്തനെ കൂട്ടി. ഓണനാളുകളില്‍ പ്രൈവറ്റ് ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉത്രാടദിനമായ സെപ്റ്റംബർ 14ന് സ്വകാര്യ ബസുകള്‍ 1000 മുതല്‍ 2000 രൂപ വരെയാണ് നിരക്ക് ഉയർത്തിയത്. കെഎസ്ആര്‍ടിസിയും ഈ കൊള്ളയടിക്ക് ഒപ്പം ചേരുകയാണ്.

ഓണത്തിനുള്ള പ്രത്യേക നിരക്ക് എന്ന നിലയില്‍ ഇതര സംസ്ഥാന റൂട്ടുകളില്‍ 600 രൂപയോളമാണ് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചത്. ഓണനാളുകളില്‍ ചെന്നൈയില്‍ നിന്നും എറണാകുളത്തെക്കുള്ള പതിവ് നിരക്കില്‍ നിന്നും അധികമായി 600 രൂപയോളം അധികം നല്‍കണം. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് അധിക തുക നല്‍കേണ്ടത്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും നിരക്ക് 300 രൂപ കൂട്ടിയിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ തിരുവനന്തപുരത്തേക്ക് 2,000 മുതല്‍ 2,700 രൂപയാണു ഈടാക്കുന്നത്. എന്നാൽ സെപ്റ്റംബർ 12, 13, 14 തീയതികളിൽ ഈ തുക 3,000 മുതല്‍ 3,500 രൂപവരെയാണ്. ചെന്നൈയില്‍ നിന്നും എറണാകുളത്തേക്ക് 1,700 മുതല്‍ 3,200 രൂപയാണ് സാധാരണ നിരക്ക്. ഓണനാളില്‍ 3,000 മുതല്‍ 4,000 വരെയാണ് ഈടാക്കുന്നത്.

ഓണനാളുകളില്‍ കെഎസ്ആര്‍ടിസിയുടെ പല അന്തര്‍സംസ്ഥാന ബസുകളിലും ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതേസമയം സ്പെഷ്യല്‍ സർവീസുകളും നടത്തുന്നുണ്ട്. ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി പ്രത്യേക ബസുണ്ട്. 12നും 13നും വൈകിട്ട് 7ന് കിലാമ്പാക്കത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.05ന് തിരുവനന്തപുരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയുള്ള നോൺ എസി സൂപ്പർ ഡീലക്സ് എയർ ബസിൽ 1,541 രൂപയാണ് നിരക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top