മഞ്ഞളും വേപ്പിലയും കഴിച്ച് കോൺഗ്രസ് നേതാവിൻ്റെ ഭാര്യയുടെ ക്യാൻസർ മാറിയോ? രോഗികൾക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

കർശനമായ ഭക്ഷണക്രമം പാലിച്ചാണ് തൻ്റെ ഭാര്യ ക്യാൻസറിനെ അതിജീവിച്ചതെന്ന മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധുവിൻ്റെ വെളിപ്പെടുത്തലിനെതിരെ ഡോക്ടർമാർ. സിദ്ധുവിൻ്റെ അവകാശവാദം തെളിവുകളുടെ അടിസ്ഥാനത്തിലല്ല എന്നാണ് വിമർശനം. അശാസ്ത്രീയമെന്ന് പറഞ്ഞാണ് ഡോക്ടർമാർ മുൻ ക്രിക്കറ്റ് താരത്തെ തള്ളുന്നത്. തെളിയിക്കപ്പെടാത്ത പ്രതിവിധികൾ പരീക്ഷിക്കരുതെന്നാന്ന് ഓങ്കോളജിസ്റ്റുകൾ രോഗികളെ ഉപദേശിക്കുന്നത്.

Also Read: ആഗ്രഹിക്കാത്ത ഗർഭധാരണം കേരളത്തില്‍ വര്‍ധിക്കുന്നു; കാരണം വെളിപ്പെടുത്തി ഗവേഷകര്‍


തൻ്റെ ഭാര്യ നവ്‌ജോത് കൗർ ലളിതമായ ഭക്ഷണക്രമവും ജീവിതശൈലിയും പാലിച്ചാണ് ക്യാൻസറിൻ്റെ നാലാം ഘട്ടത്തെ അതിജീവിച്ചതെന്ന് സിദ്ദു പത്രസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തിയത്. അതിജീവിക്കാൻ അഞ്ച് ശതമാനം സാധ്യത മാത്രമാണ് ഡോക്ടർമാർ നൽകി അവസ്ഥയിലായിരുന്നു അപ്പോൾ. ഭക്ഷണത്തിൽ ക്രമീകരണം വരുത്തി 40 ദിവസത്തിന് ശേഷം കൗറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് സിദ്ധു അവകാശപ്പെട്ടിരുന്നു. മഞ്ഞൾ, വേപ്പിൻ വെള്ളം, ആപ്പിൾ ജ്യൂസ്, നാരങ്ങ വെള്ളം എന്നിവ ഭാര്യയുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിദ്ധു പറഞ്ഞു. പഞ്ചസാരയും കാർബോഹൈഡ്രേറ്റും കർശനമായി ഒഴിവാക്കുന്നതും ഇടയ്ക്കിടെയുള്ള ഉപവാസവും ഭക്ഷണക്രമീകരണത്തിൻ്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Also Read: ഡൽഹി ഗ്യാസ് ചേംബറായി മാറിയോ!! ഛത് പൂജയ്ക്ക് മുമ്പ് കാളിന്ദി കുഞ്ചിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് നവജ്യോത് സിംഗ് സിദ്ധുവിനെതിരെ രംഗത്തെത്തിയത്. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ നിലവിലുള്ളവരും മുൻ ഓങ്കോളജിസ്റ്റുകളുമായ 262 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. വെറും വയറ്റിൽ മഞ്ഞളും വേപ്പിലയും കഴിച്ചതുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ക്യാൻസർ മാറി എന്നാണ് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടത്. കാൻസറിനെ തീര വേപ്പും മഞ്ഞളും ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന ക്ലിനിക്കൽ ഡാറ്റകളൊന്നും ഇല്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Also Read: സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച് ക്യാൻസർ ബോധവത്ക്കരണം; യുവരാജ് സിംഗിൻ്റെ സംഘടനക്കെതിരെ രൂക്ഷ വിമർശനം

സിദ്ധു പറയുന്നത് ശരിവയ്ക്കുന്ന കൃത്യമായ തെളിവുകൾ ഒന്നുമില്ലെന്ന് പത്രസമ്മേളനത്തിൻ്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഡോ. സിഎസ് പ്രമേഷ് പറയുന്നു. ഇത്തരം അവകാശവാദങ്ങളിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പും അദ്ദേഹം രോഗികൾക്ക് നൽകി. സിദ്ധുവിൻ്റെ ഭാര്യക്ക് ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും വിധേയമാക്കിയിരുന്നു. ശാസ്ത്രീയ ചികിത്സയിലൂടെയാണ് അവർ ക്യാൻസർ രോഗത്തിൽ നിന്നും മുക്തയായത്. അത് തെളിയിക്കാൻ കഴിയും. അല്ലാതെ ക്വാൻസർ മാറ്റിയത് മഞ്ഞളും വേപ്പിലയും അല്ലെന്ന് ഡോ പ്രമേഷ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top