‘ഒരേയൊരു രാജാവ്’… ഓസ്ട്രേലിയൻ പത്രങ്ങളിൽ ഒരിന്ത്യക്കാരൻ്റെ ആധിപത്യം; മുന്‍പേജില്‍ ഹിന്ദിയിലും പഞ്ചാബിയിലും തലക്കെട്ട്
ഒരു ഇന്ത്യക്കാരനെ വളരെയധികം ആഘോഷമാക്കി ഓസ്ട്രേലിയൻ പത്രങ്ങൾ. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് പോലും കൊടുക്കാത്ത പ്രധാന്യമാണ് നിലവിൽ ഒരു ക്രിക്കറ്റ് താരത്തിന് മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. ആരാധകർ കിംഗ് കോഹ്ലി എന്ന് വിളിക്കുന്ന വിരാട് കോഹ്ലിയുടെ ആധിപത്യമാണ് ഓസ്ട്രേലിയയിലെ പ്രധാന പത്രങ്ങളിലെല്ലാം.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
KING KOHLI – THE FACE OF CRICKET. 🐐
— Tanuj Singh (@ImTanujSingh) November 12, 2024
– Virat Kohli in the Front Cover Page of The Telegraph. 🔥 pic.twitter.com/PGIxNeDTbi
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ – ഗവാസ്കർ ട്രോഫി നടക്കാൻ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് ഇന്ത്യൻ താരത്തിന് വലിയ പ്രാധാന്യം നൽകിയാണ് വാർത്തകൾ കൊടുക്കുന്നത്.ഇന്ത്യൻ നായകൻ രോഹിത്ത് ശർമക്ക് പോലും ലഭിക്കാത്ത പ്രാധാന്യമാണ് മൂന്ന് വർഷം മുമ്പ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി, പഞ്ചാബി വാക്കുകൾ തലക്കെട്ടായി നൽകിയാണ് അവർ ഇന്ത്യൻ താരത്തെ ആഘോഷിക്കുന്നത്.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ നിലപാട് സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. കോഹ്ലിയുടെ ചിത്രങ്ങളും വാർത്തകളുമുള്ള പത്രങ്ങളുടെ മുൻ പേജുകൾ ആരാധകർ വ്യാപകമായിട്ടാണ് ഇപ്പോൾ പങ്കു വയ്ക്കുന്നത്. കോഹ്ലിയെപ്പറ്റി ‘യുഗോൺ കി ലഡായി ‘ (Fight for the ages) എന്ന ഹിന്ദി വാചകങ്ങളാണ് ഒരു പത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്തയായി മുൻ പേജിൽ നൽകിയിരിക്കുന്നത്.
Also Read: സംപൂജ്യനായ സഞ്ജു കുറിച്ചത് നാണക്കേടിൻ്റെ റെക്കോർഡ്; പിന്നിൽ കോഹ്‌ലിയും രോഹിത്തും പത്താനും
ഇതേ പത്രത്തിൽ വന്ന മറ്റൊരു വാർത്തയും ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെക്കുറിച്ചുള്ള ലേഖനമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ‘നവം രാജ’ (പുതിയ രാജാവ്) എന്ന തലക്കെട്ടാണ് അതിന് പത്രം നൽകിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here