ബിജെപി നേതാവിന്റെ കാറില്‍ നിന്നും പിടികൂടിയത് ഒരു കോടി; പണം കടത്തിയത് രേഖകള്‍ ഇല്ലാതെ; എൻഫോഴ്സ്മെന്റ് അന്വേഷണം
പാലക്കാട് വാളയാറിൽ ബിജെപി നേതാവിന്റെ കാറില്‍ നിന്നും ഒരുകോടി രൂപ പിടികൂടിയ സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന പണമാണ് പിടിച്ചത്.
ബിജെപി വണ്ടാഴി മണ്ഡലം മുൻ വൈസ്‌പ്രസിഡന്റ് പ്രസാദ് സി.നായർ (53) ആണ് കാറില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവർ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പണം ട്രഷറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാർ ടോൾപ്ലാസയിലെ പരിശോധനയില്‍ കാറില്‍ പണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ആലത്തൂരിലേക്ക് ആണ് വന്നത്. രേഖകള്‍ ഹാജരാക്കിയാൽ മാത്രമേ പണം വിട്ടുനൽകുകയുള്ളൂവെന്നും എൻഫോഴ്സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here