സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച് ലഹരിക്കടത്തിന് ശ്രമം; ഒരു കോടിയിലധികം വിലയുള്ള ഹെറോയിന്‍ പിടികൂടി; ലഹരിവേട്ട പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍
March 23, 2024 5:07 PM

പാലക്കാട്: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്നും ലഹരിവസ്തുക്കള്‍ പിടികൂടി. 166 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇതിന് ഏകദേശം ഒരു കോടി 20 ലക്ഷം രൂപ വിലയുണ്ട്.
പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്. ബാഗിനകത്തെ സോപ്പ് പെട്ടിയിലാണ് ഹെറോയിന്‍ അടങ്ങിയ പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. 16 സോപ്പ് പെട്ടികളാണ് ബാഗില്‍ ഉണ്ടായിരുന്നത്. എക്സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ ലഹരിക്കടത്ത് പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here