കൊച്ചി കല്ലട ബസ് അപകടത്തില്‍ ഒരു മരണം; ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരണത്തിന് കീഴടങ്ങി

കൊച്ചി മരടിന് സമീപം മാടവനയില്‍ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ജിജോയെ ക്രയിന്‍ എത്തി ബസ് ഉയര്‍ത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.

ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്നു ബസാണ് മറിഞ്ഞത്. വൈറ്റില ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് സിഗ്നലില്‍ ഇടിച്ചാണ് മറിഞ്ഞത്. സിഗ്‌നല്‍ റെഡ് ആയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തെന്നി മാറി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലായാണ് ബസ് മറിഞ്ഞത്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top