മദ്യപാന സദസിലെ ദുർബലനെ കുത്തിക്കൊന്ന് സഹകുടിയന്മാർ!! പ്രതിയെയും കാരണവും തേടി മഞ്ചേശ്വരം പോലീസ്

കാസർകോട് ഉപ്പളയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഫ്ളാറ്റുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന പയ്യന്നൂർ സ്വദേശി സുരേഷ് ആണ് മരിച്ചത്. രാത്രി 10 മണിക്ക് ശേഷം ഉപ്പള ടൗണിൽ വെച്ചാണ് സുരേഷിന് കുത്തേറ്റതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഒട്ടേറെ കേസുകളിൽ പ്രതിയായ സവാദ് എന്നയാളാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ സുരേഷിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

ഉപ്പളയിലും പരിസരത്തുമുള്ള പല സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജോലിക്കാരനായിരുന്നു സുരേഷ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top