ടെമ്പോ ട്രാവലർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധിപ്പേർക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളി ദേശീയ പാതയിൽ ടെമ്പോ ട്രാവലർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം. കോട്ടയം സ്വദേശിനി സാലിയ (60) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ജോസഫ് ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ നാല് പേരെ പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ആശുപത്രിയിലും ജില്ലാ പ്രവേശിപ്പിച്ചു. പാലാ, പാമ്പാടി സ്വദേശികളാണ് വടകരയിൽ ഹോസ്പിറ്റലില്‍ കഴിയുന്നത്.
മടപ്പള്ളി കോളജ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. പാലായിൽനിന്ന് കാസർകോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കു മാറ്റിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here