വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു; പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടിവരുന്നതിൽ ആശങ്ക

തൃശൂർ: വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയായ അരുണ്‍ (51) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോകുന്നവഴിക്കാണ് ദുരന്തമുണ്ടായത്.

പതുങ്ങിയിരുന്ന കാട്ടുപോത്ത് പ്രതീക്ഷിക്കാതെ അരുണിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് എത്തിയ മറ്റ് തോട്ടംതൊഴിലാളികൾ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. കാട്ടുപോത്ത് പോയയുടൻ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

കാട്ടുപോത്തുകൾക്ക് പുറമെ കാട്ടാനയുടെ ശല്യവും വാൽപ്പാറയിൽ കൂടിവരുന്നുണ്ട്. പകൽ സമയത്ത് പോലും വഴി നടക്കാനും ജോലിക്ക് പോകാനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വന്യമൃഗങ്ങളുടെ ശല്യം കൂടുന്നതിനാൽ ജോലി തന്നെ ഉപേക്ഷിച്ച് വീട്ടിൽ ഇരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top