2029ല്‍ ഒറ്റ തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്ത് വിദഗ്ദ്ധ സമിതി; ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ഉന്നതതല റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി

ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സർക്കാർ ആശയമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോർട്ട് കൈമാറി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്. 2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഇതിനായി ഭരണഘടനയിലെ ആറോളം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ.സിംഗ്, അന്താരാഷ്ട്ര നാണ്യനിധിയുടെ ചെയർപേഴ്സൺ പ്രാച്ചി മിശ്ര എന്നിവർ നൽകിയ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1951-52, 1967 കാലഘട്ടത്തിൽ ഒറ്റ തിരഞ്ഞെടുപ്പ് രീതിയായിരുന്നു പിന്തുടർന്നിരുന്നതെന്നും അതിനു ശേഷം ചില സംസ്ഥാന സർക്കാരുകൾ കാലാവധി പൂർത്തിയാക്കാതെ താഴെയിറങ്ങിയതാണ് തിരഞ്ഞെടുപ്പ് ശൈലി മാറാൻ കാരണമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. 18,000 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here