തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കിയാല്‍ ഇവിഎമ്മിന് 10,000 കോടി വേണ്ടി വരും; കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത്

ഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കായി 10,000 കോടിരൂപ വേണ്ടി വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചു.

15 വര്‍ഷമാണ് ഇവിഎമ്മുകളുടെ കാലാവധി. ഒരു സെറ്റ് ഇവിഎം മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കേ ഉപയോഗിക്കാന്‍ കഴിയൂ. .ഓരോ പതിനഞ്ച് വര്‍ഷവും ഇവിഎമ്മുകള്‍ വാങ്ങേണ്ടി വരും. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തുന്നതെങ്കില്‍ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇവിഎം വേണ്ടിവരും.

യന്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവുകള്‍ക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ഇവിഎമ്മുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2029-ല്‍ മാത്രമേ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.

ഏകദേശ കണക്ക് അനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി 11.8 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top