ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പ് ഉയര്‍ത്താന്‍ പ്രതിപക്ഷം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതോടെയാണ് വേഗത്തില്‍ സഭയിലും അവതരിപ്പിക്കുന്നത്.
ബില്ലില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്താനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. ബിജെപി തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് ബില്‍ എന്നാണ് പ്രതിപക്ഷ നിലപാട്. സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം. പ്രതിപക്ഷ പ്രതിഷേധം കടുത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ബില്‍ കൈമാറാനും സാധ്യതയുണ്ട്.
ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകല്‍ ഒന്നിച്ച് നടത്തുകയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 2029ഓടെ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here