ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍; ബിജെപി എംപിമാര്‍ക്ക് വിപ്പ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍, ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബിജെപി എംപിമാര്‍ക്കെല്ലാം ബില്‍ സംബന്ധിച്ച് വിപ്പ് നല്‍കി. ഇന്ന് എല്ലാവരും സഭയില്‍ ഹാജരാകാനാണ് നിര്‍ദേശം. 8 പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്.

ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ ബില്‍ പസാക്കാന്‍ പ്രതിപക്ഷ പിന്തുണ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ബില്‍ പാസാക്കല്‍ ബിജെപി സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബില്‍ അവതരണം തൊട്ട് സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. ബില്ലിന് എതിര്‍ക്കണമെന്ന് എംപിമാര്‍ക്ക് കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top