‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പഠനസമിതി രൂപീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ നീക്കം. പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള സാധ്യത പഠിക്കാനാണ് കേന്ദ്രസമിതിക്ക് സർക്കാർ രൂപം നൽകിയിരിക്കുന്നത്.

ഈ മാസം 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാനുള്ള തീരുമാനം ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട് . 2014ലിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി ഈ വിഷയം പ്രതിപാദിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ഇത് സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നു. സമിതിയിലെ മറ്റ് അംഗങ്ങൾ ആരൊക്കെയെന്നുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top