ഇലന്തൂർ നരബലിക്ക് ഒരാണ്ട്, നവോത്ഥാന കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി നടന്നിട്ട് ഒരു വർഷം. സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടിയായിരുന്നു രണ്ടു സ്ത്രീകളെ കൊന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പോലീസ് സ്റ്റേഷനിൽ തൻ്റെ അമ്മ ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ ഇന്നലെ മുതൽ കാണാനില്ലന്ന പരാതിയെ തുടർന്നാണ് നാടു ഞെട്ടിത്തരിച്ച നരബലി കേസ് പുറം ലോകം അറിഞ്ഞത്.

പത്മയെപ്പറ്റിയുള്ള അന്വേഷണം എറണാകുളത്ത് ഹോട്ടൽ നടത്തുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയിലേക്ക് എത്തി. പത്മ ഷാഫിയുടെ ഹോട്ടലിലേക്ക് പോകുന്നതും ഷാഫിയുടെ ബൊലോറ ജീപ്പിൽ കയറുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ മുഹമ്മദ് ഷാഫി വലയിലായി. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്. പത്മക്കു മുമ്പു കാലടിയിലെ ലോട്ടറി വിൽപ്പനക്കാരി റോസിലിനെ 2022 ജൂൺ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നൽകി. അങ്ങനെയാണ് കൂട്ടുപ്രതികളായ ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം വന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മൃതദേഹങ്ങൾ ഭഗവൽ സിംഗിൻ്റെ ഇലന്തൂരിലെ വീടിനോടു ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ടതായും സ്ഥിരീകരിച്ചത്. നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ. ഭഗവൽ സിംഗിൻ്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തി.

കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഭഗവൽ സിംഗിൻ്റെ വീട്ടിൽ എത്തിച്ച ശേഷം കൈകാലുകൾ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാർന്നശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ആ വലയിൽ ഭഗവൽ സിംഗിനെ കുടുക്കി. പിന്നീട് ഒരു സിദ്ധനുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സിദ്ധനായി മുഹമ്മദ് ഷാഫി തന്നെ അവതരിച്ചു.

നരബലി നടത്തിയാൽ മതിയെന്നും അതിനായി സ്ത്രീയെ കുരുതി കൊടുക്കാനും നിർദ്ദേശിച്ചു. ഷാഫി തന്നെ കഴിഞ്ഞ ജൂൺ മാസം എട്ടിന് കാലടിയിലെ ലോട്ടറി വിൽപ്പനക്കാരി റോസ്ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു. രാത്രി കട്ടിലിൽ ബന്ധനസ്ഥയാക്കിയ ശേഷം ലൈലയുടെ കൈയ്യിൽ വാളുകൊടുത്ത് റോസിലിൻ്റെ കഴുത്ത് മുറിച്ചു മാറ്റി. പിന്നീട് രക്തം കുടിപ്പിച്ചു. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മാംസം വേവിച്ചു ഭക്ഷിച്ചു. റോസിലിനെ ബലി നടത്തി ഭഗവൽ സിംഗിൽ നിന്നും മുഹമ്മദ് ഷാഫി പണം വാങ്ങിയെങ്കിലും സാമ്പത്തിക ഉയർച്ച ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാമതു പത്മത്തെ കണ്ടെത്തി കൊലപ്പെടുത്തിയത്. ഇതോടെ മുവരും കുടുങ്ങുകയായിരുന്നു.

രണ്ടു സ്ത്രീകളെയും ക്രൂരമായി ബലാൽസംഗം ചെയ്തു. മൃതദേഹത്തോടും വലിയ ക്രൂരതകൾ കാട്ടിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗും വിയ്യൂർ ജയിലിലാണ്. ലൈല കാക്കനാട്ടം. ഈ വർഷം ജനുവരി ഏഴിന് പത്മ കേസിലെ കുറ്റപത്രം എറണാകുളം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റേട്ട് കോടതിയിൽ പോലീസ് സമർപ്പിച്ചു. ജനുവരി 21 ന് റോസിലിൻ കേസിൻ്റെ കുറ്റപത്രം പെരുമ്പാവൂർ കോടതിയിലും സമർപ്പിച്ചു.

ഇലന്തൂരിലെ ആഞ്ഞിലി മൂട്ടിൽ കുടുംബത്തിലെ വൈദ്യ പാരമ്പര്യ കണ്ണിയായിരുന്നു ഭഗവൽ സിംഗ്. കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ നിന്ന് ബിരുദമെടുത്ത സിംഗ് നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി, കാരംവേലി എസ്എൻഡിപി ശാഖാ യോഗം ഭാരവാഹി എന്ന നിലയിലും സജീവമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top