ഒന്നര വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കുട്ടിയുടെ അമ്മ കസ്റ്റഡിയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട്: പയ്യോളിയില്‍ ഒന്നര വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയില്‍ ആയിഷ സിയയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഫാസിയയെ (28) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫാസിയയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് വിവരം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതാണെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ഇത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് യുവതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here