വില 1.40 ലക്ഷം; ‘ഫോൾഡബിൾ’ വൺപ്ലസ് ഓപ്പൺ 27 മുതൽ വിൽപനക്കെത്തും

മുംബൈ: പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ വിൽപനക്കെത്തുന്നു. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് എന്നിങ്ങനെ വൺപ്ലസ് ഓപ്പൺ രണ്ട് കളർ ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസ് ഓപ്പൺ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഒക്‌ടോബർ 19 മുതൽ പ്രീ-ഓർഡർ ലഭ്യമാണ്. ഒക്ടോബർ 27 മുതലാണ് ഫോൺ വിൽപ്പനക്കെത്തുന്നത്ത്.

വൺപ്ലസ് ലോഞ്ച് ഇവന്റിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേക. കോം‌പാക്റ്റ് ഡിസൈനോടെ വരുന്ന ഈ മോഡലിന് 1,39,999 രൂപയാണ് വില.

ആൻഡ്രോയിഡ് 13 ഔട്ട് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ഓക്‌സിജൻ ഒഎസ് 13.2-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്നാപ്പ്ഡ്രാഗൺ 8 ജെന്‍ 2 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. 4,805 mAh ബാറ്ററിയുമായി വരുന്ന ഫോൺ 67W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോർട്ട് ചെയ്യുന്നു.

വൺപ്ലസ് ഓപ്പൺ മോഡൽ ഏറെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിന് 153.4 മില്ലിമീറ്റർ നീളമുണ്ട്‌. മടക്കുമ്പോൾ 73.3 മില്ലിമീറ്ററും നിവർത്തുമ്പോൾ 143.1 മില്ലിമീറ്ററുമാണ് ഫോണിന്റെ വീതി. കളർ വേരിയന്റുകൾക്ക് അനുസരിച്ച് ഭാരത്തിന്റെ കാര്യത്തിൽ മാറ്റമുണ്ട്. വോയേജർ ബ്ലാക്ക് 239 ഗ്രാം ഭാരമുള്ളപ്പോൾ എമറാൾഡ് ഡസ്കിന്റെ ഭാരം 245 ഗ്രാം ആണ്.

പ്രധാന ഡിസ്പ്ലെ പാനലിന് 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 6.31 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയായിരിക്കും ഫോൺ മടക്കുമ്പോൾ പുറത്തുണ്ടാവുക. ഈ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top