ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കോണ്‍ഗ്രസ്; രാജ്യത്തിന് അനിവാര്യമെന്ന് രാഹുല്‍
ന്യൂഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം. ജാതി സെന്‍സസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗീകരിച്ചതായും സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി എം.പി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാൽ സെൻസസ് പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒ.ബി.സി വിഭാഗത്തില്‍ നിന്നാണ്. അതേസമയം, 10 ബിജെപി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സർക്കാർ ക്ഷേമ പദ്ധതികൾക്ക് ജാതി സെൻസസ് പ്രധാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. 2024 ൽ അധികാരത്തിലെത്തിയാൽ ഒബിസി സംവരണത്തോടെ വനിത സംവരണം നടപ്പിലാക്കുo. കോൺഗ്രസിനെതിരായി പ്രധാനമന്ത്രിയും ബി ജെ പിയും ഉയർത്തുന്ന ആരോപണങ്ങളെ എതിർക്കുകയും പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും വേണമെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പുകളെ നേരിടണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here