ഓൺലൈൻ ഗെയിം കളിക്കാൻ അമ്മൂമ്മ ഫോൺ നൽകിയില്ല; കൊല്ലത്തെ എട്ടാം ക്ലാസുകാരൻ്റെ ആത്മഹത്യക്ക് കാരണം

കരുനാഗപ്പള്ളിയിലെ എട്ടാം ക്ലാസുകാരൻ്റെ ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിനാൽ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കരുനാഗപ്പള്ളി മരുതൂർ കുളങ്ങര തെക്ക് അജയ ഭവനത്തിൽ മഹാദേവനെ (14) വീട്ടിലെ ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കെട്ടഴിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാദേവനും അമ്മുമ്മയും ഒന്നിച്ചാണ് താമസം. കഴിഞ്ഞ ദിവസം അമ്മൂമ്മയോട് കുട്ടി മൊബൈൽ ഫോൺ ചോദിച്ചെങ്കിലും നൽകിയില്ല. ഇതിൻ്റെ നിരാശയിലാണ് മഹാദേവൻ ആത്മഹത്യ ചെയ്തതെന്നാന്ന് ലഭിക്കുന്ന വിവരം. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും കരുനാഗപ്പള്ളി പൊലീസ് മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.

കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ വിദ്യാർത്ഥിയായ മഹാദേവൻ കഴിഞ്ഞ രണ്ട് വർഷത്തോളമായി കരുനാഗപ്പളളി നഗരസഭയിലെ മരുതൂർകുളങ്ങര വാർഡിൽ അമ്മൂമ്മയോടൊപ്പമാണ് താമസം. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് കുട്ടിയേയും അമ്മേയും അച്ഛൻ ഉപേക്ഷിച്ചു പോയിരുന്നു. ഒന്നര വർഷം മുമ്പ് അമ്മ മറ്റൊരു വിവാഹം കഴിച്ചു.ഫോൺ നൽകാത്തതിന് വഴക്കിട്ടത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇരുവരും തമ്മിൽ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top