ഓൺലൈൻ ഗെയിം; രണ്‍ബീര്‍ കപൂറിന് ഇഡി നോട്ടീസ്

മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ എന്ന ഗെയിമിങ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഏജൻസി രൺബീറിന് സമൻസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ മാസമാണ് ഇ.ഡി മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് 417 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ പിടിച്ചെടുത്തത്.
ഈ ആപ്പിന്റെ പ്രമോഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തിയേക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങില്‍ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here