സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് ജി.സുധാകരന്‍

ആരെയും രാഷ്ട്രീയമായി എതിര്‍ക്കാം. പക്ഷെ ആക്ഷേപിക്കരുതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയെ ഒരുപാട് ആക്ഷേപിച്ചാണ് ഒരു സ്ത്രീ പ്രസംഗിച്ചത്. സോളാര്‍ വിഷയത്തില്‍ ഒരു വാക്കുപോലും താന്‍ എതിരായി പറഞ്ഞിട്ടില്ല-ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
“സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഉയര്‍ന്നത് രാഷ്ട്രീയ ആരോപണങ്ങളല്ല. വ്യക്തിപരമായ ആക്രമണങ്ങളാണ്. എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുണ്ടായിരുന്നു. അതൊന്നും പറഞ്ഞില്ല. അങ്ങനെ ആക്ഷേപം ഉന്നയിക്കുമ്പോള്‍ പ്രസ്ഥാനത്തിനാണ് ദോഷം സംഭവിക്കുന്നത്.” – ജി.സുധാകരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here