സോളാർ ജുഡീഷ്യൽ കമ്മീഷനെ ഉമ്മൻചാണ്ടി വിശ്വസിച്ചു; വെളിപ്പെടുത്തി ആർ.കെ.; സിബിഐയെ പേടിച്ച് മുൻകൂർ ജാമ്യം തേടില്ലെന്നും ഉറപ്പിച്ചു

മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 2013ൽ എൽഡിഎഫ് നടത്തിയ സെക്രട്ടറിയറ്റ് വളയൽ സരത്തിന് പിന്നാലെ ഉണ്ടായ ഒത്തുതീർപ്പ് ഉപാധി ആയിരുന്നു സോളാർ ആരോപണങ്ങൾ അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷൻ്റെ നിയമനം. ഉമ്മൻ ചാണ്ടി സർക്കാർ തന്നെ നിയമിച്ചത് ആയിരുന്നു എങ്കിലും ഒരുഘട്ടത്തിലും കമ്മിഷൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ അനുകൂല നിലപാട് എടുത്തില്ല. പകരം പ്രതിപക്ഷം ഉന്നയിച്ച ആരോപണമെല്ലാം ശരിയെന്ന മുൻവിധിയോടെ, സർക്കാരിന് ക്ഷീണം ഉണ്ടാക്കും വിധമാണ് കമ്മിഷൻ്റെ നടപടികളെന്ന് യുഡിഎഫ് പക്ഷത്ത് നിന്നും അല്ലാതെയും പലരും ഉമ്മൻ ചാണ്ടിയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അതിനോട് അനുകൂലമായി ഒരുഘട്ടത്തിലും അദ്ദേഹം പരസ്യമായി പ്രതികരിച്ചില്ല. അടുത്ത വൃത്തങ്ങളിലും ഉമ്മൻ ചാണ്ടി അതേ നിലപാട് ആണ് എടുത്തിരുന്നത് എന്നാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആർ.കെ.ബാലകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് വെളിപ്പെടുത്തുന്നത്.

വീഡിയോ റിപ്പോർട്ട് കാണാം:

എന്നാൽ പിന്നീട് സർക്കാർ മാറിവന്ന ശേഷം ജുഡീഷ്യൽ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടാണ് രാഷ്ട്രീയ ജീവിതത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടെത്തിച്ചത്. വീണ്ടും ഏഴ് വർഷത്തിന് ശേഷം ഇതേ ആരോപണങ്ങളെല്ലാം അന്വേഷിച്ച് എഴുതിത്തള്ളിയ സിബിഐയുടെ റിപ്പോർട്ട് വന്നതോടെയാണ് ഉമ്മൻ ചാണ്ടിക്ക് ആശ്വാസമായത്. പക്ഷേ അപ്പോഴേക്ക് രോഗം പിടിമുറുക്കി അദ്ദേഹം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top