ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; അനുസ്മരണ ചടങ്ങ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരു വർഷം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുതലിന്റെയും സ്നേഹത്തിന്റെയും ഒരു യുഗമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത്. ജീവിതം മുഴുവന്‍ ആള്‍ക്കൂട്ടത്തിന്റെ ഒപ്പം ജീവിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഇല്ലെന്നു പറയാം. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങി പടിപാടിയായായാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ഉയര്‍ന്നത്. മുഖ്യമന്ത്രിയായിരിക്കെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ട് അദ്ദേഹം മറ്റൊരു ചരിത്രത്തിന് കൂടി തുടക്കമിട്ടു. കേരള രാഷ്ട്രീയത്തില്‍ നിതാന്തമായ ഒരു ശൂന്യത സൃഷ്ടിച്ച് കഴിഞ്ഞ ജൂലൈ 18നാണ് അദ്ദേഹം വിടപറഞ്ഞത്.
വിപുലമായ പരിപാടികളാണ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് കോട്ടയത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും പ്രത്യേക പ്രാർഥനകൾ നടക്കും. തുടർന്ന് 10 ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ അനുസ്മരണ ചടങ്ങ് നടക്കും. ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.
വൈകിട്ട് മൂന്നിന് കോൺഗ്രസ് അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here