‘മകനോ മകളോ പിന്‍ഗാമി’; പുതുപ്പള്ളിയില്‍ സ്ഥാനാർത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന്
കോട്ടയം: പുതുപള്ളി മണ്ഡലത്തിൽ, ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഒരാള്‍ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ പരിഗണിക്കുന്നില്ല. സ്ഥാനാർത്ഥി ആരാകണമെന്ന് കുടുംബം തീരുമാനിക്കും. മകനാണോ മകളാണോ ഉമ്മൻചാണ്ടിക്ക് പിൻഗാമിയാകുക എന്ന ചോദ്യത്തിന്, കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് സിപിഐഎമ്മും ബിജെപിയും ഉള്‍പ്പടെയുള്ള പാർട്ടികള്‍ ചിന്തിക്കണമെന്നും, എതിർസ്ഥാനാർഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
ഇത്തരം പോസ്റ്റുകൾ ശരിയല്ലെന്നും വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അറിയിച്ചതായും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here