അപ്പയുടെ പിഎയെ ഒഴിവാക്കി ചാണ്ടി ഉമ്മന്‍; സ്വയം ഒഴിഞ്ഞതാണെന്ന് കീർത്തി നാഥ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ പിഎയെ ഒഴിവാക്കി ചാണ്ടി ഉമ്മൻ. താൻ സ്വയം ഒഴിഞ്ഞതാണെന്ന് മുൻ പിഎ കീർത്തി നാഥ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഉമ്മൻ ചാണ്ടിയുടെ പിഎ ആയിരുന്നു. 2018 മേയ് 31 നാണ് ഉമ്മന്‍ ചാണ്ടിയുടെ പിഎയായി ഇദ്ദേഹം നിയമിതനായത്. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനാണ്.
ഉമ്മൻ ചാണ്ടിയെ പോലുള്ള ഒരു വലിയ മനുഷ്യൻ്റെ കൂടെ ജോലി ചെയ്തു. അതുകൊണ്ട് ഇനിയൊരാളുടെ ഒപ്പം ജോലി ചെയ്യാനില്ല. അതിനാൽ താൻ സ്വയം ഒഴിഞ്ഞതാണെന്നും കീർത്തി നാഥ് പറഞ്ഞു. ചാണ്ടി ഉമ്മൻ തന്നെ വേണ്ടെന്നുവച്ചോ എന്ന കാര്യം അറിയില്ല. തന്നെ ആരും ഒഴിവാക്കിയിട്ടില്ല. അതിനെപ്പറ്റി തനിക്ക് അറിയില്ലെന്ന് കീർത്തി നാഥ് പറഞ്ഞു.
ഉമ്മൻ ചാണ്ടി യുടെ ചികിത്സാ വിവരങ്ങൾ പുറത്താക്കിയതിൻ്റെ പേരിലാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്ന് കോൺഗ്രസിൽ സംസാരമുണ്ട്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ പിഎയായി നിയമസഭ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശ്രീകുമാറിനെയാണ് നിയമിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here