‘ഓപ്പറേഷൻ അജയ്’ : ആദ്യ വിമാനം നാളെയെത്തും, ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
ഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിക്ക് തുടക്കം. ‘ഓപ്പറേഷൻ അജയ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും. നാട്ടിലേക്കു വരൻ താല്പര്യമുള്ള എല്ലാ ഇന്ത്യാക്കാരെയും കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
നിലവിലുള്ള കണക്കനുസരിച്ച് 18000 അധികം ഇന്ത്യക്കാരുണ്ടെന്നാണ് അനുമാനിക്കുന്നത്. 230 പേരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് രാത്രി 11:30 യ്ക്ക് പുറപ്പെടും. ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്രയേലിൽ പഠിക്കുന്നുണ്ട്. മടങ്ങി വരുന്നവർക്ക് യാത്ര സ്വജന്യമാണ്. ഇതുവരെ രണ്ടായിരത്തിലധികം പേർ മടങ്ങി വരാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന മലയാളികൾക്കായി ഡൽഹിയിലെ കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി അധികൃതർ അറിയിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ന്യൂഡൽഹി എയർപോർട്ടിൽ ഹെല്പ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here