ലഹരിക്കെതിരെ ‘ഓപ്പറേഷൻ ഡി ഹണ്ട്’; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ എംഡിഎംഎ ഉൾപ്പെടെ മാരക മയക്ക് മരുന്നുകൾ
തിരുവനന്തപുരം: നിരോധിത ലഹരി വസ്തുക്കളുടെ വിൽപനക്കാരെ കണ്ടെത്താൻ പോലീസിൻ്റെ ‘ ഓപ്പറേഷൻ ഡി ഹണ്ട്’. സംസ്ഥാന വ്യാപകമായി 1373 കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ മാരക മയക്ക് മരുന്നായ എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവും, ഹാഷിഷ് ഓയിലും, ബ്രൗൺഷുഗറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായി 244 പേർ അറസ്റ്റിലായി. 246 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് കൊച്ചിയിലാണ്. 61 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ പിടിയിലായത് 48 പേരാണ്. 49 കേസുകള്‍ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിൽ മാത്രം 22 കേസുകളിലായി 21 പേർ പിടിയിലായി. പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചയാളും തിരുവനന്തപുരത്ത് അറസ്റ്റിലായിട്ടുണ്ട്. ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 33 പേരും പരിശോധനയുടെ ഭാഗമായി പിടിയിലായി.
ലഹരിവിൽപ്പനക്കാരുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്. ലഹരിക്കേസുകളിൽ ഉൾപ്പെട്ട 38 പേരെ കരുതൽ തടങ്കലിലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരാനാണ് പോലീസിന്റെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here