വാടക വീടെടുത്ത് ലഹരിക്കച്ചവടം; കാവലിന് നിറയെ നായകളും; വര്‍ക്കലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കല്ലമ്പലം: വാടക വീടെടുത്ത് എംഡിഎംഎയും കഞ്ചാവ് ഓയിലും വില്പന നടത്തിയ 3 പേർ അറസ്റ്റിൽ. വർക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തിൽ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ്, ശ്രീനിവാസപുരം ലക്ഷംവീട്ടില്‍ ഷിഫിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നും 15.70 ഗ്രാം എം.ഡി.എം.എയും, 3.970 ഗ്രാം കഞ്ചാവ് ഓയിലും പിടിച്ചെടുത്തു.

ഒറ്റൂർ പഞ്ചായത്തിലെ മാവേലിക്കോണത്ത് കഴിഞ്ഞ ഒരുവർഷമായി വാടകയ്ക്ക് താമസിച്ചാണ് ഇവര്‍ ലഹരിമരുന്ന് കച്ചവടം നടത്തിയത്. ഇവരുടെ വീടില്‍ നിറയെ നായകളുമുണ്ടായിരുന്നു. അസമയങ്ങളിൽ പോലും നിരവധിപേർ ബൈക്കുകളിൽ എത്തിയതോടെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി.

നായകളെ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആൾക്കാർ വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭാവിക്കുന്നതെന്നാണ് ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. നിരവധി നായകൾ വീടിനകത്തും പുറത്തും ഉള്ളതിനാൽ ആർക്കും വീടിന്റെ പരിസരത്ത് പോലും പോകാൻ കഴിയുമായിരുന്നില്ല.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കല്ലമ്പലം എസ്.എച്ച്.ഒ വിജയരാഘവന്റെയും എസ്.ഐ ദിബുവിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top