പടയപ്പയെ തുരത്താന്‍ കിണഞ്ഞ് ശ്രമിച്ച് വനംവകുപ്പ്; ദൗത്യം രണ്ടാം ദിവസത്തിലേക്ക്; ഡ്രോണ്‍ നിരീക്ഷണം തുടരുന്നു
ഇടുക്കി : മൂന്നാര്‍ ജനവാസ മേഖലയിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന പടയപ്പയെന്ന കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുള്ള ശ്രമം തുടര്‍ന്ന് വനം വകുപ്പ്. ഇന്നലെ മുതലാണ് ദൗത്യം ആരംഭിച്ചത്. നിലവില്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലുള്ള കൊമ്പനെ മറയൂര്‍ മേഖലയിലെത്തിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടക്കുന്നത്.
തുടര്‍ച്ചായായി ജനവാസമേഖലയിലെത്തി നാശനഷ്ടമുണ്ടാക്കുന്നതിനാലാണ് കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് ഡ്രോണ്‍ നിരീക്ഷണം.
മയക്കുവെടിവച്ച് ആനയെ പിടികൂടേണ്ടെന്നാണ് നിലവിലെ തീരുമാനം. തീറ്റയും വെള്ളവും ഉറപ്പാക്കി ആന കാടിറങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് വനം വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് പുതിയ ദൗത്യസംഘവും മൂന്നാറില്‍ എത്തുന്നുണ്ട്. നാട്ടില്‍ പിതവായി ഇറങ്ങുന്നകൊമ്പനാണ് പടയപ്പ. കടകള്‍ തകര്‍ത്തും വാഹനങ്ങള്‍ തടഞ്ഞും നിരവധി നാശനഷ്ടവും പടയപ്പ വരുത്തിയിരുന്നു.
പടയപ്പയെ തുരത്താനുള്ള വനംവകുപ്പ് ശ്രമങ്ങള്‍ക്കെതിരെ പടയപ്പ ഫാന്‍സ് അസോസിയേഷനും മൃഗസ്‌നേഹികളും രംഗത്തെത്തിയിട്ടുണ്ട്. അരികൊമ്പനെ നാട് കടത്തിയ മാതൃകയിലുള്ള നീക്കമുണ്ടായാല്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here