പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വിഷു- റമദാന്‍ ചന്തകള്‍ തടയരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കുന്നില്ലെന്ന സര്‍ക്കാര്‍ ആരോപണം ജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ രക്ഷപ്പെടാണ് സര്‍ക്കാര്‍ ശ്രമം. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു- റമദാന്‍ ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണെന്നും സതീശന്‍ ആരോപിച്ചു. നികുതി ഭീകരതയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
വിഷു- റമദാന്‍ ചന്തകള്‍ തുടങ്ങാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here