മനുസ്മൃതി ഉപയോഗിച്ച് ഭരണഘടനയെ മറികടക്കാന്‍ സവര്‍ക്കര്‍ ശ്രമിച്ചു; ലോക്സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

പാർലമെന്റില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. ഭരണഘടനയില്‍ ഇന്ത്യയുടേത് ആയി ഒന്നുമില്ലെന്ന വി.ഡി.സവര്‍ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

“ഭരണഘടന നവീന ഇന്ത്യയുടെ രേഖയാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയങ്ങളാണ് ഭരണഘടനയില്‍ ഉള്ളത്. മനുസ്മൃതി ഉപയോഗിച്ച് ഭരണഘടനയെ മറികടക്കണമെന്ന് സവർക്കർ വിശ്വസിച്ചിരുന്നു.”

“ഭരണഘടന സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്പോള്‍ സവർക്കറെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ എന്നെ കുറ്റക്കാരനാക്കും. സർക്കാർ ജോലികളിൽ ലാറ്ററൽ എൻട്രി കൊണ്ടുവരുന്നതിലൂടെ യുവാക്കളുടെയും പിന്നോക്ക വിഭാഗക്കാരുടെയും പെരുവിരൽ വെട്ടുകയാണ്.” രാഹുല്‍ പറഞ്ഞു.

ഈ വർഷമാദ്യം കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററൽ പ്രവേശനത്തിന് കേന്ദ്രം അപേക്ഷകൾ തേടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടർന്ന് കേന്ദ്രം പരസ്യം പിൻവലിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top