രാഹുല്‍ ഗാന്ധി യുഎസില്‍; മൂന്ന് ദിവസത്തെ സന്ദര്‍ശനം; പ്രമുഖ നേതാക്കളെ കാണും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി യുഎസില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി അദ്ദേഹത്തിന് വിവിധ പരിപാടികളുണ്ട്. വെള്ളിയാഴ്ചയാണ് അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത് . ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

ഡാലസിലെ ഇന്ത്യക്കാരെ അദ്ദേഹം കാണുന്നുണ്ട്. പൊതുസമ്മേളനത്തിലും സംസാരിക്കും.തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ആശയവിനിമയം നടത്തും.

യുഎസിലേക്ക് തിരിക്കുംമുന്‍പ് മാധ്യമങ്ങള്‍ അദ്ദേഹത്തെ കണ്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. 2023 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് അദ്ദേഹം യുഎസില്‍ എത്തിയത്. അന്നും അദ്ദേഹം പ്രമുഖരുമായും മാധ്യമപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top