ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമ്മിക്കുന്ന സിപിഎം ഓഫീസ് ഇടിച്ചു നിരത്തണമെന്ന് പ്രതിപക്ഷ നേതാവ്

ശാന്തൻപാറയിൽ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് സിപിഎം നിർമ്മിക്കുന്ന ഓഫീസ് ഇടിച്ചു നിരത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും കെട്ടിടം പണി നിർത്തിയിട്ടില്ല. നിർമ്മാണത്തിന് റവന്യു വകുപ്പിന്റെ എൻഒസിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിഷയത്തിൽ നിയമപരമായി നടപടികൾ സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് സർക്കാർ എംപിമാരെ കുറ്റപ്പെടുത്തുന്നത്. ഡൽഹിയിൽ എത്തുന്ന ധനമന്ത്രി, എംപിമാരോട് പറയാതെയാണ് കേന്ദ്രമന്ത്രിമാരെ കാണാൻ പോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു ഓട പണിയാൻ പോലും പണമില്ലാത്ത സർക്കാരാണ് പ്രതിപക്ഷത്തെ വികസനം ചർച്ച ചെയ്യാൻ വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here