മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ തള്ളി പ്രതിപക്ഷം; സംഘപരിവാറിന് അവസരമൊരുക്കുന്നുവെന്ന് വിമർശനം


മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് വിയോജിച്ച് പ്രതിപക്ഷം. പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം സർക്കാർ മനപൂർവം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ ഇതുവഴി അവസരം ഒരുക്കി കൊടുക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

Also Read: മുനമ്പത്തില്‍ സമവായമില്ല; സർക്കാരിന്‍റെ ജുഡീഷ്യൽ കമ്മിഷൻ തീരുമാനം തള്ളി സമര സമിതി

മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെൻ്റും പ്രശ്ന പരിഹാരത്തിന് സർക്കാരിന് എല്ലാ പിന്തുണയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും സതീശൻ വിമർശിച്ചു.

Also Read: മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; ഏതറ്റം വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top