സ്ത്രീസുരക്ഷ കാറ്റിൽ പറക്കുന്നു,നിയമസഭയിൽ അടിയന്തര പ്രമേയം; ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലല്ലെന്ന് മുഖ്യമന്ത്രി; വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷയിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്ത്രീസുരക്ഷാ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്ത് നിന്ന് അൻവർ സാദത്ത് എംഎൽഎയാണ് പ്രമേയം സഭയിൽ വച്ചത്. രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ നടക്കുന്നപോലുള്ള സംഭവങ്ങൾ ഒന്നും ഇവിടെ ഉണ്ടാകുന്നില്ല. ഒറ്റപ്പെട്ട സംഭവം മാത്രമേയുള്ളൂ അത് ഒറ്റപ്പെട്ടതായി തന്നെ കാണണം.

ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ല. വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നത്. മറ്റ് എന്തോ മനസിൽ വച്ചാണ് ഇത്തരം ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കുന്നത്. നമ്മുടെ സമൂഹത്തിന് പൊതുവെ അഭിമാനിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ആണ് ആഭ്യന്തര വകുപ്പ് നടത്തുന്നതതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വയസുകാരി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തെ സർക്കാർ അപലപിച്ചു. പ്രതിയെ ഉടനടി പിടിക്കുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വ്യാപകമാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എന്നിട്ടും മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവം എന്നാണ് പറയുന്നത്. ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്താണെന്ന് അന്വേഷിക്കുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മാനസിക നിലയിലുള്ള പ്രശ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മാനസിക നിലയാണ് പരിശോധിക്കേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്ന പോലീസ് ജനങ്ങൾക്കും സുരക്ഷാ നൽകാൻ തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തുന്നതായി വി.ഡി. സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top