ഒആര്‍ കേളു മന്ത്രി; സഗൗരവത്തില്‍ സത്യപ്രതിജ്ഞ; വയനാട്ടില്‍ വലിയ ആഘോഷം

മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെ രാധാകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കേളു മന്ത്രിയാകുന്നത്. എന്നാല്‍ രാധാകൃഷ്ണന്‍ ഭരിച്ചിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് കേളുവിന് നല്‍കിയിരിക്കുന്നത്. രാധാകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് തന്നെയാണ് കേളുവിന് അനുവദിച്ചിരിക്കുന്നത്.
വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് കേളു. സത്യപ്രതിജ്ഞ കാണാന്‍ കുടുംബവും ഇരുനൂറോളം പ്രവര്‍ത്തകരും വയനാട്ടില്‍ നിന്നെത്തിയിരുന്നു. വയനാട്ടില്‍ സത്യപ്രതിജ്ഞ വലിയ ആഘോഷമാക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here