ഒആര്‍ കേളു മന്ത്രിയാകും; പട്ടികജാതി ക്ഷേമ വകുപ്പ് മാത്രം; ദേവസ്വം വാസവന്
കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് കേളുവിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവ് മന്ത്രിസ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സച്ചിന്‍ദേവിന് തിരിച്ചടിയായി. മുതിര്‍ന്ന നേതാവ് എന്ന പിരഗണനയിലാണ് കേളുവിനെ തിരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന സമിതിയംഗമാണ് കേളു. പികെ ജയലക്ഷമിക്ക് ശേഷം വയനാട്ടില്‍ നിന്നും മന്ത്രിയാകുന്നയാളാണ് കേളു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here