പോലിസ് പരിശീലനത്തിനും പൂട്ട്‌ വീഴുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഐഎംജിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്‍റ്) പരിശീലന പരിപാടികളെയും ബാധിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്കായി ഐഎംജി നടത്തിയിരുന്ന എല്ലാ പരിശീലന പരിപാടികളും നിർത്തിവക്കാൻ അധികൃതർ വാക്കാൽ നിർദേശം നൽകി.

കേരള പോലീസിന്റെ പരിശീലനകേന്ദ്രമായ തൃശൂർ വിയ്യൂരിലെ പോലീസ് അക്കാദമിയിലാണ് ഐഎംജി പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി നടത്തിയിരുന്നത്. അക്കാദമി ഡയർക്ടർക്കാണ് ഇപ്പോൾ നിർത്തിവയ്ക്കാന്‍ നിർദേശം നൽകിയിരിക്കുന്നതും. ഇതിൻ്റെ വിശദാംശങ്ങളറിയാൽ ഐഎംജി ഡയറക്ടർ കെ. ജയകുമാറുമായി ബന്ധപ്പെടാൻ മാധ്യമ സിൻഡിക്കറ്റ് ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല.

സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെയുള്ളവർക്കാണ് ഐഎംജി യുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീളുന്ന പരിശീലന പരിപാടികളാണ് സാധാരണ നടത്താറുള്ളത്. പങ്കെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണചെലവും പരിശീലകരായെത്തുന്നവർക്കുള്ള പ്രതിഫലവും ഐഎംജിയാണ് വഹിക്കുന്നത്. പരിശീലകർക്ക് ഒന്നര മണിക്കൂര്‍ ക്ലാസ്സ്‌ എടുക്കുന്നതിന് 1200 രൂപയും 300രൂപ യാത്രാ അലവൻസും നൽകും.

രാവിലെയും ഉച്ചക്കുമായി രണ്ടു സെഷനുകളാണുണ്ടാവുക. ഒരു ദിവസം നാല് ക്ലാസുകള്‍ ഉണ്ടാകും. ഒരു ദിവസം 6000രൂപയാണ് ഈയിനത്തിൽ ഐഎംജിക്ക് ചിലവാകുക. സർക്കാർ ഉദ്യോഗസ്ഥർക്ക് യഥാസമയം പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപെട്ടതാണ് ഐഎംജി. ഒരു വർഷം 200ഓളം പരിശീലനപരിപാടികളാണ് അക്കാദമിയിൽ നടന്നു വന്നിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top