കിഡ്‌നിക്ക് 2400, കരളിന് 299, ഹൃദയത്തിന് 75….. അവയവങ്ങള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു; കണക്ക് നിയമസഭയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ 3394 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും വൃക്ക മാറ്റിവയ്ക്കലിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൃക്ക 2400, കരള്‍ 899, ഹൃദയം 75, ശ്വാസകോശം 6, പാന്‍ക്രിയാസ് 12, ചെറുകുടല്‍ 2 എന്നിങ്ങനെയാണ് ദാതാക്കളെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഈ കണക്ക്.

അവയവദാനം ഏകോപിപ്പിക്കുന്നതിനുള്ള മൃതസഞ്ജീവനി പദ്ധതി നിലവില്‍ വന്ന ശേഷം മരണാനന്തര അവയവദാനത്തിലൂടെ 1063 പേര്‍ക്ക് അവയവമാറ്റം ചെയതതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൃക്ക 636, കരള്‍ 299, ഹൃദയം 77, ശ്വാസകോശം 4, പാന്‍ക്രിയാസ് 17, ചെറുകുടല്‍ 5, ശ്വാസനാളം 1 എന്നിങ്ങനെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അവയവദാനം നടക്കുന്നത് 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗണ്‍ ആക്ട്, 2014ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂസ് റൂള്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അവയവദാനം സുതാര്യമാക്കുന്നതിന് കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 6 സര്‍ക്കാര്‍ ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോജുകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top