50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും; വയനാടിന് ഓര്‍ത്തഡോക്‌സ് സഭയുടെ ഉറപ്പ്

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിന് സഹായവുമായി ഓര്‍ത്തഡോക്‌സ് സഭ. വീട് നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കാനുള്ള
സന്നദ്ധതയാണ് സഭ അറിയിച്ചിരിക്കുന്നത്. പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കും. വീട് നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയനാണ് കത്ത് കൈമാറിയത്.

വയനാട് ജില്ലാ കളക്ടറുടെ ചേബറില്‍ റവന്യൂമന്ത്രി കെ. രാജന്‍, വനം മന്ത്രി എകെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ കത്ത് ഏറ്റുവാങ്ങി. യൂഹാനോന്‍മാര്‍ പോളിക്കര്‍പ്പോസ് (അങ്കമാലി), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (സുല്‍ത്താന്‍ ബത്തേരി), സഭാ ട്രസ്റ്റി റോണി വര്‍ഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവരും വയനാട്ടില്‍ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘം സന്ദര്‍ശനം നടത്തി. 50 വീടുകള്‍ എന്നത് ആദ്യഘട്ടത്തിലെ തീരുമാനമാണെന്നും എന്ത് സഹായം നല്‍കുന്നതിനും സഭ തയാറാണെന്നും ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top