വൈദികര്‍ തമ്മിലുളള പോരിലിടപെട്ട് ഓര്‍ത്തഡോക്‌സ് സഭ, ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ ആക്ഷേപമുന്നയിച്ച ഫാ.വാഴക്കുന്നത്തിനോട് വിശദീകരണം തേടി
പത്തനംതിട്ട: ബിജെപി അംഗത്വമെടുത്ത ഫാ.ഷൈജു കുര്യനെതിരെ പോലീസില്‍ പരാതി നല്‍കിയ വൈദികനോട് വിശദീകരണം ചോദിച്ച് ഓര്‍ത്തഡോക്സ് സഭ. വൈദികനും റാന്നി സെന്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ.മാത്യൂസ് വാഴക്കുന്നത്തിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സഭാസമിതികളില്‍ പരിഹാരം കാണുന്നതിനു പകരം ആക്ഷേപങ്ങള്‍ പരസ്യമായി ഉന്നയിച്ചതിനെതിരെയാണ് നടപടി.
ഷൈജു കുര്യന്‍ ഇടവകാംഗമായ വീട്ടമ്മയെ ലൈംഗിക ഉദ്ദേശത്തോടു കൂടി നിരന്തരം വാട്ട്സ്ആപില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു, വൈദികന്റെ ഉടമസ്ഥതയില്‍ കോഴഞ്ചേരിയിലുള്ള വീട്ടിലേക്കും മറ്റ് പലയിടത്തേക്കും ക്ഷണിക്കുന്നു, എന്നിങ്ങനെയെല്ലാം ആരോപിച്ചാണ് മാത്യൂസ് വാഴക്കുന്നം പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയത്. കോയിപ്പുറം എസ്എച്ച്ഒക്ക് കൈമാറിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് പോലീസ് നടപടി തുടങ്ങിയത് സഭാനേതൃത്വത്തിന് തലവേദനയായിരുന്നു. ഇടത് അനുഭാവിയായ ഫാദര്‍ മാത്യൂസ് ബിജെപിയില്‍ ചേര്‍ന്ന ഫാദര്‍ ഷൈജുവിനോട് രാഷ്ട്രിയ വിരോധം തീര്‍ക്കുകയാണെന്ന് വിശ്വസിക്കുന്നവരും സഭയിലുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ നീക്കത്തില്‍ എത്തിച്ചിരിക്കുന്നത്. ഷൈജു കുര്യനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സിലാണ് മാത്യൂസ് വാഴക്കുന്നത്തിനെതിരായ തീരുമാനവും എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here