സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും കൊല്ലം മുൻ ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 87 വയസായിരുന്നു. കബറടക്കം പിന്നീട്. കൊല്ലത്തും കൊച്ചിയിലും മൂന്ന് പതിറ്റാണ്ടിലേറെ ഭദ്രാസനാധിപനായിരുന്ന ഇദ്ദേഹം കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. വളരെകാലം കൊല്ലം ബിഷപ്പ് ഹൗസിൽ മാനേജരായി പ്രവർത്തിച്ചിരുന്നു.
ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഇദ്ദേഹത്തിന്റെ പേരിൽ കൊച്ചി ഭദ്രാസനത്തിലെ പള്ളികൾ ചേർന്നു സഖറിയാസ് മാർ അന്തോണിയോസ് സൊസൈറ്റി, കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്ക് സഹായത്തിനായി സഖറിയാസ് മാർ അന്തോണിയോസ് കാരുണ്യ നിലയം എന്നിവ രൂപീകരിച്ചിരുന്നു. 1946 ൽ പുനലൂരിലെ ആറ്റുമാലിലാണ് ജനനം. 1991 ൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ഇദ്ദേഹം 2004 ലാണ് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here