ഓസ്‌കറില്‍ ഏഴ് അവാര്‍ഡുകള്‍ നേടി നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’; മികച്ച നടി എമ്മ സ്റ്റോണ്‍, നടന്‍ കിലിയന്‍ മര്‍ഫി
ലൊസാഞ്ചലസ്: ഓസ്‌കര്‍ വേദിയില്‍ സമ്പൂര്‍ണ ആധിപത്യവുമായി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. മത്സരിച്ച 13 വിഭാഗങ്ങളില്‍ ഏഴ് വിഭാഗങ്ങളിലും ചിത്രം നേട്ടം കൊയ്തു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിങ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ നോളന്‍ ചിത്രം സ്വന്തമാക്കി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.
കിലിയന്‍ മര്‍ഫിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്. എമ്മ സ്‌റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പുവര്‍ തിങ്‌സ് നാല് അവാര്‍ഡുകള്‍ നേടി.
പുരസ്കാര പട്ടിക:
മികച്ച ചിത്രം – ഓപ്പണ്‍ഹൈമർ
മികച്ച നടി – എമ്മ സ്റ്റോണ്‍ (പുവർ തിങ്സ്)
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹൈമർ)
മികച്ച നടന്‍ – കിലിയന്‍ മർഫി (ഓപ്പണ്‍ഹൈമർ)
ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മെയ്‌ഡ് ഫോർ, ബില്ലി എലിഷ്, ഫിനിയാസ് ഓ കോണല്‍ (ബാർബി)
ഒറിജിനല്‍ സ്കോർ -ലുഡ്‌വിഗ് ഗൊറാന്‍സണ്‍ (ഓപ്പണ്‍ഹൈമർ)
ബെസ്റ്റ് സൗണ്ട് – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്
ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിം – ദ വന്‍ഡർഫുള്‍ സ്റ്റോറി ഓഫ്‍ ഹെൻറി ഷുഗർ
മികച്ച ഛായാഗ്രഹണം – ഹൊയ്‌തെ വാന്‍ ഹൊയ്‌തമ (ഓപ്പണ്‍ഹൈമർ)
മികച്ച സഹനടി – ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്സ്)
മികച്ച സഹനടന്‍ – റോബർട്ട് ഡൗണി ജൂനിയർ (ഓപ്പണ്‍ഹൈമർ)
മികച്ച ചിത്രം സംയോജനം – ജെനിഫർ ലാമെ (ഓപ്പണ്‍ഹൈമർ)
ബെസ്റ്റ് വിഷ്വല്‍ എഫക്‌ട്സ് – ഗോഡ്‌സില്ല മൈനസ് വണ്‍
മികച്ച അന്താരാഷ്ട്ര ചിത്രം – ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്
വസ്ത്രാലങ്കാരം – ദ പുവർ തിങ്‌സ്
ബെസ്റ്റ് മേക്ക്അപ്പ് – ദ പുവർ തിങ്സ്
മികച്ച തിരക്കഥ – അനാട്ടമി ഓഫ് എ ഫാള്‍
മികച്ച അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍
മികച്ച അനിമേഷന്‍ ചിത്രം – ദി ബോയ് ആന്‍ഡ് ദി ഹേറോണ്‍
ബെസ്റ്റ് അനിമേറ്റഡ് ഷോർട്ട് – വാർ ഈസ് ഓവർ, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ
ബെസ്റ്റ് ഡോക്യുമെന്ററി ഷോർട്ട് – ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here