ഓസ്‌കറില്‍ പുതുചരിത്രം കുറിച്ച് ‘അനോറ’; മികച്ച ചിത്രത്തിനടക്കം അഞ്ച് പുരസ്‌കാരങ്ങള്‍

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ‘അനോറ’. അഞ്ച് അക്കാദമി പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മൈക്കി മാഡിസന്‍ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണ്.

ഏഡ്രിയന്‍ ബ്രോഡി മികച്ച നടനുളള പുരസ്‌കാരം നേടി. ദ് ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്‌കാരം. എ റിയല്‍ പെയ്ന്‍ എന്ന ചിത്രത്തിലൂടെ ് കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. സോയി സല്‍ദാനയാണ് മികച്ച സഹനടി. ഏറ്റവുമധികം നോമിനേഷുകള്‍ ലഭിച്ച എമിലിയെ പെരെസ്, ബ്രൂട്ടിലിസ്റ്റ് എന്നീ സിനിമകള്‍ക്ക് നിരാശപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top