‘2018’ ന് ഓസ്‍കര്‍ എൻട്രി, മഹാ പ്രളയത്തിന്റെ നേർ അനുഭവങ്ങൾ

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി ‘2018’ തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.


മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കില്‍ ചിത്രം 10 കോടിയില്‍ അധികമാണ് നേടിയത്എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവർ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാൽ നായകനായ ഗുരു ആണ് ഓസ്കാർ എൻട്രി നേടിയ മലയാളത്തിലെ ആദ്യ ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top